എയിംസിലെ ചികിത്സയ്ക്കു ശേഷം രവിശങ്കര്‍ പ്രസാദ് ആശുപത്രി വിട്ടു

ravishankar prasad

ന്യൂഡല്‍ഹി: എയിംസിലെ ചികിത്സയ്ക്കു ശേഷം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആശുപത്രി വിട്ടു. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് രവിശങ്കര്‍ പ്രസാദിനെ തിങ്കളാഴ്ച എയിംസില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ എച്ച് വണ്‍ എന്‍ വണ്‍ ബാധതയെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിത്ഷാ ഇന്ന് ആശുപത്രി വിടുമെന്ന് അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംലാലിനെയും കടുത്ത പനിയും ശ്വാസ തടസവും മൂലം നോയിഡയിലെ കൈലാഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top