രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവദേക്കറും രാജിവച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് മിനിട്ടുകള്‍ മാത്രം അവശേഷിക്കേ നിയമം-ഇലക്ട്രോണിക്സ്-ഐ.ടി. വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദും വനം-പരിസ്ഥിതി വകുപ്പുമന്ത്രി പ്രകാശ് ജാവഡേക്കറും രാജിവെച്ചു.

ഇന്നു വൈകിട്ട് ആറു മണിക്കാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന. 43 പേരാണ് പുതുതായി കേന്ദ്രമന്ത്രിസഭയിലെത്തുന്നത്. പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജി സമര്‍പ്പിച്ച മറ്റുമന്ത്രിമാര്‍ ഇവരൊക്കെയാണ്: ഹര്‍ഷവര്‍ധന്‍, അശ്വിനി കുമാര്‍ ചൗബേ രമേശ് പൊഖ്റിയാല്‍, സന്തോഷ് ഗംഗ്വാര്‍, സഞ്ജയ് ധോത്രേ, ദേബശ്രീ ചൗധരി, സദാനന്ദ ഗൗഡ, റാവു സാഹേബ് ദാന്‍വേ പട്ടേല്‍, ബാബുല്‍ സുപ്രിയോ, രത്തന്‍ലാല്‍ കടാരിയ, പ്രതാപ് സാരംഗി.

 

Top