ധോണിയെ കളിയാക്കുന്നവര്‍ കണ്ണാടി സ്വന്തം മുഖത്തേക്ക് തിരിച്ച് പരിശോധിക്കണമെന്ന് രവിശാസ്ത്രി

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി.

ധോണിക്ക് പകരം വെക്കാന്‍ ടീമില്‍ മറ്റൊരു താരമില്ലെന്നും പുതു തലമുറയേക്കാള്‍ കായികക്ഷമതയും കഴിവും ഈ പ്രായത്തിലും ധോണിക്കുണ്ടെന്നും ശാസ്ത്രി പറഞ്ഞു.

ഇന്ന് ടീമിലുള്ള 26 തികഞ്ഞ താരങ്ങളേക്കാള്‍ ഏറ്റവും മികച്ച കായികക്ഷമത പാലിക്കുന്നത് 36 കാരനായ ധോണിയാണെന്നും, നിര്‍ണായക ഘട്ടങ്ങളില്‍ ടീമിനെ താങ്ങിനിര്‍ത്താനും വിജയത്തിലെത്തിക്കാനും ധോണി തന്നെയാണ് മികച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ധോണിയുടെ പ്രായത്തെ കുറിച്ച് പറഞ്ഞ് കളിയാക്കുന്നവര്‍ കണ്ണാടി സ്വന്തം മുഖത്തേക്ക് തിരിച്ചുനോക്കി 36-)ം വയസ്സില്‍ തനിക്കെന്ത് സാധിച്ചിരുന്നു എന്ന് പരിശോധിക്കണമെന്നും ശാസ്ത്രി പരിഹസിച്ചു.

നേരത്തെ ധോണിയുടെ വിരമിക്കല്‍ പ്രായത്തെ കളിയാക്കി പല പ്രമുഖരും രംഗത്ത് വന്നപ്പോഴും രവി ശാസ്ത്രി ധോണിക്ക് പിന്തുണ നല്‍കി രംഗത്തെത്തിയിരുന്നു.

Top