പൃഥ്വി ഷായ്ക്ക് രണ്ടാം ടെസ്റ്റില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് രവി ശാസ്ത്രി

അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ടെസ്റ്റില്‍ നിന്ന് പരുക്ക് മൂലം വിട്ട് നില്‍ക്കേണ്ടി വന്ന ഇന്ത്യയുടെ പൃഥ്വി ഷായ്ക്ക് പെര്‍ത്തിലെ രണ്ടാം ടെസ്റ്റില്‍ കളിയ്ക്കാനാകുമെന്നാണ് തന്റെ വിശ്വാസമെന്ന് പരിശീലകന്‍ രവി ശാസ്ത്രി.

പൃഥ്വി ഷാ വീണ്ടും നടക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും യുവ താരത്തിനു ലഭിയ്‌ക്കേണ്ടിയിരുന്ന മികച്ച അവസരം നഷ്ടമായതില്‍ സങ്കടമുണ്ടെും അദ്ദേഹം അറിയിച്ചു. നാട്ടില്‍ ഏത് ഫോര്‍മാറ്റിലായാലും റണ്‍സ് കണ്ടെത്തിയ താരമാണ് പൃഥ്വി. ഇവിടെയും താരം മികവ് പുലര്‍ത്തുമെന്നത് തീര്‍ച്ചയായിരുന്നുവെന്നും ശാസ്ത്രി പറഞ്ഞു.

ഓസ്ട്രേലിയ ഇലവന്‍ ഓപ്പണര്‍ മാക്സ് ബ്രയാന്തിനെ ബൗണ്ടറി ലൈനില്‍ ക്യാച്ച് എടുത്ത് പുറത്താക്കാനുള്ള ശ്രമത്തിനിടെയാണ് പൃഥ്വിക്ക് പരുക്കേറ്റത്

Top