മിടുക്കുണ്ടെങ്കില്‍ വെടിവെച്ചവരെ കണ്ടുപിടിക്കട്ടേ ; പൊലീസിനെ വെല്ലുവിളിച്ച് രവി പൂജാരി

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ പൊലീസിനെ വെല്ലുവിളിച്ച് രവി പൂജാരി. മിടുക്കുണ്ടെങ്കില്‍ വെടിവെച്ചവരെ കണ്ടുപിടിക്കട്ടേയെന്നും ലീന മരിയ പോളല്ല തന്റെ ലക്ഷ്യമെന്നും 25 കോടി വാങ്ങി മറ്റുചിലര്‍ക്ക് കൊടുക്കുമെന്നും രവി പൂജാരി പറഞ്ഞു. ലീന മരിയയും കൂട്ടരും തട്ടിയെടുത്ത പണമാണ് താന്‍ ആവശ്യപ്പെട്ടതെന്നും രവി പൂജാരി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 15 നായിരുന്നു കൊച്ചി പനമ്പള്ളി നഗറിലെ ലീന മരിയ പോളിന്റെ ദി നെയില്‍ ആര്‍ടിസ്ട്രി എന്ന ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പുണ്ടായത്. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കെട്ടിടത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ബ്യൂട്ടി പാര്‍ലറിന്റെ സ്റ്റെയര്‍ കേസിന് നേര്‍ക്ക് വെടിയുതിര്‍ത്ത സംഘം ബൈക്കില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു.

Top