വിദ്യാര്‍ത്ഥികള്‍ക്ക് ഇനി നീന്തല്‍ പരിശീലനവും; സി രവീന്ദ്രനാഥ്

c raveendra nadh

തൃശൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി നീന്തല്‍ പരിശീലനവും. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പഠനത്തിന് പുറമേ പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തണമെന്നും ഇതിനായി പാഠ്യ പദ്ധതിയില്‍ നീന്തല്‍ പരിശീലനവും ഉള്‍പ്പെടുത്തുമെന്നാണ് മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചിരിക്കുന്നത്. ഇതിനായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നീന്തല്‍ക്കുളങ്ങള്‍ സജ്ജമാക്കും. ലഹരിക്കെതിരെ ജനകീയ പ്രചാരണം തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം പ്രവേശനോത്സവ ദിവസമായ ഇന്ന് പ്രതിപക്ഷ സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ ആശങ്കയില്ലെന്നും പ്രതിപക്ഷ അനുകൂല സംഘടനകള്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. അതേസമയം ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ അധ്യാപകരുടെ പ്രതിഷേധം നടക്കുകയാണ്. ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഡിജിഇ അഥവാ ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എജ്യുക്കേഷന് കീഴിലാണ്. ഇതടക്കമുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ കടുത്ത പ്രതിഷേധത്തിലാണ്. സംസ്ഥാനതല-ജില്ലാതല പ്രവേശനോത്സവങ്ങള്‍ ഇവര്‍ ബഹിഷ്‌ക്കരിക്കും.

Top