ഹെറ്റ്‌മെറിനെ നാടകീയമായി റണ്ണൗട്ടാക്കിയ തന്റെ തമാശ ക്യാപ്റ്റന് രസിച്ചിട്ടില്ലെന്ന് രവീന്ദ്ര ജഡേജ

രാജ്‌കോട്ട്: രാജ്‌കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ ഹെറ്റ്‌മെറിനെ നാടകീയമായി റണ്ണൗട്ടാക്കിയ തന്റെ തമാശ ക്യാപ്റ്റന്‍ വിരാടിന് അത്ര രസിച്ചിട്ടില്ലെന്ന് രവീന്ദ്ര ജഡേജ.

ആ പന്ത് വിക്കറ്റില്‍ കൊണ്ടില്ലായിരുന്നെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് പറയാനാവില്ലെന്നും, ഭാഗ്യത്തിന് അത് വിക്കറ്റില്‍ കൊണ്ടുവെന്നും രണ്ടാം ദിവസത്തെ കളിക്കുശേഷം ജഡേജ പറഞ്ഞു.

രാജ്യാന്തര ക്രിക്കറ്റിലെത്തി ഒമ്പതുവര്‍ഷത്തിനു ശേഷം ആദ്യ ടെസ്റ്റ് സെഞ്ചുറി നേടാനായത് ശരിക്കും സ്‌പെഷ്യലാണെന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് പലപ്പോഴും 70, 80 റണ്‍സിലെത്തിയപ്പോഴൊക്കെ സെഞ്ചുറിയെക്കുറിച്ച് ചിന്തിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ താന്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടാനാവുമെന്ന് തനിക്ക് ആത്മവിശ്വസമുണ്ടായിരുന്നു. ഇന്ന് താനത് നേടുമെന്ന് ദൃഡപ്രതിജ്ഞ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

Top