20 വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സിനിമയില്‍ രവീണ ടണ്ടന്‍ എത്തുന്നു!

വര്‍ക്കും ഏറെ പ്രിയപ്പെട്ട നടിയായിരുന്നു രവീണ ടണ്ടന്‍. 90 കാലഘട്ടങ്ങളില്‍ ബോളിവുഡില്‍ നിറഞ്ഞുനിന്നിരുന്നു താരം. 20 വര്‍ഷത്തെ ഇടവേളക്ക് ശേഷം താരം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന വാര്‍ത്തയാണിപ്പോള്‍ വരുന്നത്.

തെലുങ്ക് ചിത്രമായ കെ.ജി.എഫ് 2വില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് രവീണ എത്തുന്നത്. രാമിക സെന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്താണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കെ.ജി.എഫിന്റെ കഥ തന്നെ വല്ലാതെ ആകര്‍ഷിച്ചുവെന്നും അതിമനോഹരമായി പ്രശാന്ത് തനിക്ക് കഥ വിവരിച്ചു തന്നുവെന്നും ആദ്യഭാഗം കാണാതെയാണ് രണ്ടാം ഭാഗത്തിന്റെ കഥ കേട്ടതെന്നുമാണ് രവീണ പറഞ്ഞത്.

Top