മകള്‍ കുഞ്ഞിന് ജന്മം നല്‍കി; 44-ാം വയസ്സില്‍ മുത്തശ്ശിയായി

44-ാം വയസ്സില്‍ മുത്തശ്ശിയായതിന്റെ സന്തോഷം പങ്കുവെച്ച് നടി രവീണ ടണ്ടന്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ സന്തോഷം പങ്കുവെച്ചത്. തന്റെ മകള്‍ ഛായ കുഞ്ഞിന് ജന്മം നല്‍കിയെന്നും കുഞ്ഞതിഥി വീട്ടില്‍ എത്തിയെന്നും രവീണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

View this post on Instagram

Thanking the pantheon almighty . The baby comes home ?????? !

A post shared by Raveena Tandon (@officialraveenatandon) on

രവീണയുടെ ദത്തു പുത്രിയാണ് ഛായാ. തന്റെ 21-ാം വയസ്സിലാണ് രവീണ 11 വയസ്സുള്ള ഛായയെ ദത്തെടുത്തത്. പൂജ എന്ന എട്ടുവയസ്സുള്ള പെണ്‍കുട്ടിയെയും രവീണ ഛായക്കൊപ്പം ദത്തെടുത്തിരുന്നു. 2003 ലാണ് രവീണ വിവാഹിതയാകുന്നത്. സിനിമ നിര്‍മാതാവായ അനില്‍ തടാനിയാണ് രവീണയുടെ ഭര്‍ത്താവ്. രാഷ, രണ്‍ബീര്‍ വര്‍ധന്‍ എന്നിവരാണ് ഇവരുടെ മക്കള്‍.

Top