വെറ്ററന്‍ ഡിഫന്‍ഡര്‍ ‘റൗള്‍ ആല്‍ബിയോള്‍’ നാപോളിയുമായുള്ള കരാര്‍ പുതുക്കി

Raul-Albiol

വെറ്ററന്‍ ഡിഫന്‍ഡര്‍ റൗള്‍ ആല്‍ബിയോള്‍ നാപോളിയുമായുള്ള കരാര്‍ പുതുക്കി. പുതിയ കരാര്‍ പ്രകാരം 2021 വരെ ആല്‍ബിയോള്‍ നപോളിയില്‍ തുടരും. പുതിയ നാപോളി പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി നേരിട്ട് ഇടപെട്ടാണ് ആല്‍ബിയോളിന്റെ കരാര്‍ പുതുക്കിയത് എന്നാണ് വാര്‍ത്ത.

33 വയസുകാരനായ താരം ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ക്ലബ്ബ് വിടുമെന്ന് സൂചനകള്‍ക്കിടെയാണ് ക്ലബ്ബുമായി വീണ്ടും ചേര്‍ന്നിരിക്കുന്നത്. മുന്‍ റയല്‍ മാഡ്രിഡ് താരമായ ആല്‍ബിയോള്‍ 2013 ലാണ് നാപോളിയിലേക്ക് മാറിയത്.

6 മില്യണ്‍ റിലീസ് ക്ലോസ് ഉണ്ടായിരുന്ന താരം മൗറീസിയോ സാരി ചെല്‍സി പരിശീലകന്‍ ആയാല്‍ ഇംഗ്ലണ്ടിലേക്ക് മാറിയേക്കും എന്ന വാര്‍ത്തകള്‍ക്കും ഇതോടെ വിരാമമായി. എങ്കിലും 6 മില്യണ്‍ റിലീസ് ക്ലോസ് എന്നത് പുതിയ കരാറില്‍ ഒഴിവാക്കിയിട്ടുണ്ടോ എന്നത് വ്യക്തമല്ല.

Top