ration shopes face in crisis

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്. സൗജന്യ അരി വിതരണംചെയ്ത വകയില്‍ നല്‍കാനുളള പണം സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്തതാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്.

ഒമ്പത് മാസത്തെ കമ്മീഷന്‍ കുടിശികയിനത്തില്‍ നൂറു കോടി രൂപയിലേറെയാണ് ചെറുകിട റേഷന്‍ കടയുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുളളത്.

ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കപ്പെട്ടതോടെ റേഷന്‍ കടകളില്‍ സൗജന്യ റേഷന്‍ വിതരണം മാത്രമാണ് കാര്യമായി നടക്കുന്നത്.

വിറ്റുവരവിലൂടെ കിട്ടുന്ന വരുമാനം തീരെ കുറഞ്ഞു.ഇതിനിടയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയും ചേരുന്നത്.

സര്‍ക്കാര്‍ നല്‍കാനുളള തുകയത്രയും നല്‍കാതെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം ഇനി മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ പതിനാലായിരത്തോളം വരുന്ന റേഷന്‍ വ്യാപാരികള്‍.

സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അനുകൂലമായൊരു തീരുമാനം ഉടനുണ്ടായില്ലെങ്കില്‍ റേഷന്‍ ഷോപ്പുകള്‍ അടച്ചു പൂട്ടുക മാത്രമാണ് മുന്നിലുളള വഴിയെന്നും കടയുടമകള്‍ മുന്നറിയിപ്പ് നല്‍കുന്നു

Top