ഭക്ഷ്യകിറ്റ് വിതരണം; സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

തൃശൂര്‍: കേരളത്തില്‍ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. ഓണത്തിന് പട്ടിണി സമരം നടത്തും. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിലെ കമ്മിഷന്‍ വൈകുന്നതാണ് സമരത്തിന് കാരണമെന്ന് ആള്‍ കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

പത്ത് മാസത്തെ കമ്മീഷന്‍ ആണ് റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുള്ളത്. കുടിശ്ശികയായി കിട്ടാനുള്ളത് അമ്പത്തിയൊന്ന് കോടി രൂപയാണ്. മുപ്പതിനായിരം രൂപ മുതല്‍ മൂന്നര ലക്ഷം രൂപ വരെയാണ് ഓരോ കടക്കാരനും കിട്ടാനുള്ളത്. കടയടച്ചുള്ള സമരത്തിന് യോജിപ്പില്ല. ഇപ്പോഴത്തേത് സൂചനാ സമരം മാത്രമാണന്നും റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു

സൂചന സമരം കൊണ്ട് പരിഹാരമായില്ലങ്കില്‍ കടയടപ്പ് സമരത്തിലേക്ക് പോകും. സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും സംഘടന വ്യക്തമാക്കി

 

Top