ഇ-പോസ് തകരാറില്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം തകരാറില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ പോസ് പണിമുടക്കിയതിനെ തുടര്‍ന്ന് റേഷന്‍ സംവിധാനം തടസപ്പെട്ടു. നെറ്റ് വര്‍ക്ക് പ്രശ്‌നം മൂലമാണ് സംവിധാനം തകറാറിലായത്. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുന്നതായി സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇ പോസ് പണിമുടക്കുന്നത് തുടരുകയാണ്. കൂടുതല്‍ ആളുകള്‍ റേഷന്‍ വാങ്ങാന്‍ എത്തുന്ന ദിവസങ്ങളിലാണ് സെര്‍വറിലെ പ്രശ്‌നങ്ങള്‍ മൂലം ഇ പോസ് പണിമുടക്കുന്നത്.

 

Top