സംസ്ഥാനത്തെ റേഷന്‍ വിതരണം പ്രതിസന്ധിയില്‍ ; സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ളത് നൂറ് കോടിയോളം രൂപ കുടിശിക

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണം തടസപ്പെട്ടേക്കും. റേഷന്‍ ഭക്ഷ്യധാന്യ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കരാറുകാര്‍ സേവനം നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് ഈ പ്രതിസന്ധി. നാളെ മുതല്‍ റേഷന്‍ വസ്തുക്കളുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പൂര്‍ണമായി നിര്‍ത്തിവെക്കുമെന്ന് കരാറുകാര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കുടിശിക ലഭിക്കാത്തതാണ് കാരണമായി പറയുന്നത്. പലതവണ സപ്ലൈകോയെ ബന്ധപ്പെട്ടെങ്കിലും ഫലമില്ലാതിരുന്നതാണ് സേവനം നിര്‍ത്തിവെക്കാന്‍ കാരണം. 100 കോടിയോളം രൂപ കുടിശികയുണ്ടെന്നാണ് കരാറുക്കാര്‍ പറയുന്നത്.

Top