ആയുഷ്മാന്‍ കാര്‍ഡിന് പകരം റേഷന്‍കാര്‍ഡ് കാണിച്ചാലും സൗജന്യ ചികിത്സ

റായ്പൂര്‍: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സൗജന്യ ചികിത്സാപദ്ധതി എളുപ്പത്തിലാക്കാന്‍ പുതിയ പദ്ധതി തയ്യാറാക്കി ഛത്തീസ്ഗഢ് സര്‍ക്കാര്‍. നിലവിലുള്ള ആയുഷ്മാന്‍ കാര്‍ഡിന് പകരം റേഷന്‍കാര്‍ഡ് കാണിച്ചാലും സൗജന്യ ചികിത്സ ലഭ്യമാക്കാനാണ് നിര്‍ദ്ദേശം.

ഡോ. ഖൂബ്ചന്ദ് ഭാഗല്‍ സ്വാസ്ഥ്യ സഹായതാ യോജന പദ്ധതി പ്രകാരം ഇനി റേഷന്‍കാര്‍ഡും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയും ഉണ്ടെങ്കില്‍ സൗജന്യ ചികിത്സ ലഭ്യമാകുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

നിലവില്‍ 45 ലക്ഷം കുടുംബങ്ങള്‍ക്ക് കിട്ടുന്ന സേവനം ഇനി 65ലക്ഷം കുടുംബങ്ങളിലേക്കായി വ്യാപിക്കും. നിലവില്‍ കാര്‍ഡുള്ളവര്‍ക്ക് അത് തുടര്‍ന്നും ഉപയോഗിക്കാമെന്നും മറ്റുള്ളവര്‍ക്ക് റേഷന്‍കാര്‍ഡും ഉപയോഗിക്കാമെന്നതാണ് ഏറെ പ്രയോജനകരമായ വസ്തുതയെന്ന് ആരോഗ്യ മന്ത്രി ടി എസ് സിംഗ്ദോ അറിയിച്ചു.

Top