സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷനിയമപ്രകാരമുള്ള സംസ്ഥാനത്തെ പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഇന്ന് ആരംഭിക്കും.

കൊല്ലം ജില്ലയിലെ കുണ്ടറയിലായിരിക്കും ആദ്യം റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. റേഷന്‍ കടകള്‍ വഴിയും സ്‌കൂളുകളില്‍ സജ്ജമാക്കിയിട്ടുള്ള വിതരണ കേന്ദ്രങ്ങള്‍ വഴിയും രാവിലെ മുതല്‍ കാര്‍ഡുകള്‍ നല്‍കി തുടങ്ങും.

80 ലക്ഷം റേഷന്‍ കാര്‍ഡുകളാണ് സംസ്ഥാനത്ത് ഇതിനോടകം തയാറായിരിക്കുന്നത്. മറ്റു ജില്ലകളില്‍ ഒന്നാം തീയതി മുതലാണ് വിതരണം. എവൈ വിഭാഗത്തിന്റെ കാര്‍ഡിന് മഞ്ഞയും മുന്‍ഗണന വിഭാഗത്തിന് പിങ്കും സംസ്ഥാന സബ്‌സിഡി വിഭാഗത്തിന് നീലയും പൊതുവിഭാഗത്തിന് വെള്ളയുമാണ് കാര്‍ഡിന്റെ നിറങ്ങള്‍.

Top