ദില്ലി: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീം കോടതി. കുടിയേറ്റ തൊഴിലാളികളുടെ കണക്കെടുപ്പും ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കോടതിയുടെ നിര്‍ദ്ദേശം. കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പോര്‍ട്ടല്‍ തുടങ്ങണമെന്നാണ് നിര്‍ദ്ദേശം. ഇതില്‍ എന്തുകൊണ്ടാണ് വീഴ്ച എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആരാഞ്ഞു. തൊഴിലാളികള്‍ക്ക് റേഷന്‍ വിതരണം ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യ സുരക്ഷയും സാമ്പത്തിക സഹായവും ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. തൊഴിലാളികള്‍ക്കുള്ള സമൂഹ അടുക്കളകള്‍ നിലവിലെ സാഹചര്യം മാറുന്നത് വരെ തുടരണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.