സത്യവാങ്മൂലം പൂരിപ്പിച്ച് നല്‍കിയാല്‍ റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് സൗജന്യ റേഷന്‍

കൊച്ചി: റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് സൗജന്യ റേഷന്‍ വാങ്ങുന്നതിനായി നിര്‍ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലം പൂരിപ്പിച്ച് നല്‍കണമെന്ന് എറണാകുളം ജില്ലാ സപ്ലൈ ഓഫീസര്‍.

കേരളത്തില്‍ കുടുംബമായി താമസിക്കുന്ന മറ്റൊരിടത്തും റേഷന്‍കാര്‍ഡില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്ത റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്കാണ് 15 കിലോഗ്രാം അരി സൗജന്യമായി ലഭിക്കുന്നത്.

കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ് ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കേണ്ടത്. സംസ്ഥാനത്ത് മറ്റൊരു റേഷന്‍കാര്‍ഡിലും ആ കുടുംബത്തിലെ ഒരു വ്യക്തിയുടെയും പേര് ഉണ്ടായിരിക്കാന്‍ പാടില്ല.

Top