പശ്ചിമബംഗാളില്‍ രഥയാത്രയ്ക്ക് നല്‍കിയ അനുമതി റദ്ദാക്കി

കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ അമിതാ ഷായുടെ നേതൃത്വത്തില്‍ നടത്താനിരുന്ന രഥയാത്രയ്ക്ക് അനുമതി റദ്ദാക്കി. രഥയാത്ര നടത്താന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നല്‍കിയ അനുമതിയാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

രഥയാത്ര നടത്തുന്നത് വര്‍ഗീയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരിപാടി നടത്താനുള്ള അവകാശം തരണമെന്നും ക്രമസമാധാനം സംരക്ഷിക്കുകയെന്നത് സര്‍ക്കാരിന്റെ ചുമതലയാണെന്നുമായിരുന്നു ബിജെപിയുടെ വാദം.

ഇത് ശരിവെച്ച സിംഗിള്‍ ബെഞ്ച് ആദ്യം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ക്രമസമാധാനം തകരുമെന്ന സര്‍ക്കാരിന്റെ വാദം ശരിയാണെന്ന് സിംഗിള്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു.

Top