രതീഷ് അമ്പാട്ട് – പൃഥ്വിരാജ് ചിത്രം ‘തീര്‍പ്പ്’ ; രണ്ടാം ടീസര്‍ പുറത്തിറങ്ങി

തീഷ് അമ്പാട്ടിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ സിനിമയാണ് ‘തീര്‍പ്പ്’. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ് ഒരുക്കുന്നത്. ഫ്രൈഡേ ഫിലിംസ് ആണ് ചിത്രത്തിന്റെ നിർമാണം. രണ്ടാമത്തെ ടീസറാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

ഇന്ദ്രജിത്തും തീര്‍പ്പ് എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു.

കാപ്പ’ എന്ന സിനിമയിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Top