rate of inflation – economic

ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ച 7 മുതല്‍ 7.75 ശതമാനംവരെയാകുമെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. വളര്‍ച്ച പ്രതീക്ഷിച്ചതിലും കുറവാണെന്നാണ് വളര്‍ച്ചാ നിരക്കുകള്‍ സൂചിപ്പിക്കുന്നത്.

എണ്ണവിലയിടിവ് രാജ്യത്തെ ധനക്കമ്മി പിടിച്ചുനിര്‍ത്തുന്നതിന് സഹായിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. 1 മുതല്‍ 1.5ശതമാനംവരെയാണ് ധനക്കമ്മി.
അതേസമയം, ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ ധനക്കമ്മി ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

വരള്‍ച്ചയെതുടര്‍ന്ന് കാര്‍ഷികോത്പാദനത്തില്‍ കുറവുണ്ടായതാണ് രാജ്യത്തിന്റെ വളര്‍ച്ചയെ പ്രധാനമായും ബാധിച്ചെന്നാണ് വിലയിരുത്തല്‍. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Top