നിരക്ക് വര്‍ദ്ധനവ് ; ഡല്‍ഹി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞു

ന്യൂഡല്‍ഹി: യാത്രാ നിരക്ക് കൂട്ടിയതിനെ തുടര്‍ന്ന് ഡല്‍ഹി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞു.

മിനിമം നിരക്ക് എട്ടില്‍നിന്ന് പത്ത് രൂപയായാണ് ഉയര്‍ത്തിയത്. കൂടിയ നിരക്കാകട്ടെ 30 രൂപയില്‍നിന്ന് 50 രൂപയുമാക്കി.

2009-ല്‍ ആദ്യമായി നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ അഞ്ച് ശതമാനത്തോളം കുറവുണ്ടായതായി മെട്രോ അധികൃതര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഇതേസമയവുമായി താരതമ്യം ചെയ്യുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ ദിനംപ്രതി ശരാശരി 1.5 ലക്ഷത്തോളമാണ് കുറവുണ്ടായിട്ടുള്ളത്.

2016 ജൂണില്‍ ഡല്‍ഹി മെട്രോയില്‍ 27.21 ലക്ഷം പേരാണ് യാത്ര ചെയ്തത്. അതേസമയം, ഈ വര്‍ഷം ജൂണിലാകട്ടെ യാത്ര ചെയ്തവരുടെ എണ്ണം 25.71 ലക്ഷമായി കുറഞ്ഞു എന്നാണ് കണക്ക്.

Top