പണവായ്പ അവലോകന യോഗത്തിന് തുടക്കം

റിസര്‍വ് ബാങ്ക് പണ വായ്പ്പാ അവലോകനയോഗം ഇന്നാരംഭിച്ചു. പണവായ്പാവലോകന സമിതിയില്‍ ഇത്തവണ മൂന്ന് പുതിയ സ്വതന്ത്ര അംഗങ്ങള്‍ ഉള്‍പ്പെട്ടു. ഒക്ടോബര്‍ ഒമ്പതിനാണ് യോഗം അവസാനിക്കുക.
നിരക്കു കുറയ്ക്കുന്നകാര്യത്തില്‍ സാമ്പത്തിക സൂചകങ്ങള്‍ വിലയിരുത്തിയാകും യോഗം തീരുമാനമെടുക്കുക.
പ്രധാനമായും കണക്കിലെടുക്കുക പണപ്പെരുപ്പ നിരക്കുകളെയാകും. കോവിഡ് വ്യാപനം തുടരന്നുതിനാല്‍ വിതരണ ശൃംഖലകള്‍ തടസ്സപ്പെടുന്നതിനാല്‍ പണപ്പെരുപ്പം ഉയര്‍ന്ന നിലയിലാണ്.

പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളില്‍ തുടരുന്നതിനാല്‍ നിരക്കുകളില്‍ മാറ്റംവരുത്താനുള്ള സാധ്യതകുറവാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആര്‍ബിഐയുടെ ലക്ഷ്യം വിലക്കയറ്റം 4 ശതമാനത്തിലേയ്ക്ക് തിരിച്ചെത്തിക്കുകയെന്നതാണ്.

Top