രത്തന്‍ ടാറ്റയുടെ വിന്റേജ് ലക്ഷ്വറി കാര്‍ വില്‍പ്പനയ്ക്ക്‌, വില 14 ലക്ഷം

സൂററ്റ്‌: വാഹന ആരാധകര്‍ക്ക് വിന്റേജ് കാറുകളോട് എന്നും പ്രിയമാണ്. എന്ത് വിലകൊടുത്തും അത്തരത്തിലുള്ള വാഹനങ്ങള്‍ സ്വന്തമാക്കുന്നവരും കുറവല്ല. ഇപ്പോള്‍ ടാറ്റ മോട്ടോഴ്‌സിന്റെ തലവന്‍ രത്തന്‍ ടാറ്റ ഉപയോഗിച്ചിരുന്ന ബ്യൂക്ക് എന്ന ഹിസ്റ്റോറിക് ബ്രാന്‍ഡിലെ ലക്ഷ്വറി കാര്‍ വില്‍പ്പനയ്ക്ക്‌ വച്ചിരിക്കുകയാണ് . ടാറ്റയില്‍നിന്നും നേരത്തെ വാഹനം സ്വന്തമാക്കിയ ആളാണ് 1976 മോഡല്‍ ബ്യൂക്ക് സ്‌കൈലാര്‍ക്ക് എസ്ആര്‍ 14 ലക്ഷം രൂപക്ക് വില്‍പ്പനയ്ക്ക്‌ വച്ചിരിക്കുന്നത്.

1899ല്‍ ഡിട്രോയിറ്റിലാണ് ഐക്കണിക്ക് ബ്രാന്‍ഡായ ബ്യൂക്കിന്റെ ആരംഭം. പിന്നീട് ബ്യൂക്കിനെ ഏറ്റെടുത്തുകൊണ്ടാണ് പ്രസിദ്ധരായ ജനറല്‍ മോട്ടോഴ്സ് തുടങ്ങുന്നത്. തുടര്‍ന്ന് അമേരിക്കന്‍ ആഡംബര വാഹന വിപണിയിലെ മിന്നുംതാരമായി ബ്യൂക്ക് മാറി.

സ്‌കൈലാര്‍ക്കിന്റെ ഏറ്റവും മുന്തിയ വകഭേദമാണ് എസ്ആര്‍. 5 ലിറ്റര്‍, 5.7 ലിറ്റര്‍, 5.8 ലിറ്റര്‍ എന്നിങ്ങനെ മുന്ന് വി8 എന്‍ഞ്ചിന്‍ പതിപ്പുകളിലാണ് വാഹനം ലഭ്യമായിരുന്നത്. ഇറക്കുമതി വഴിയാണ് ബ്യൂക്ക് ഇന്ത്യയിലെത്തിയിരുന്നത്. രത്തന്‍ ടാറ്റ ഉപയോഗിച്ചിരുന്ന സ്‌കൈലാര്‍ക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ എംഎംഎച്ച് 7474 ആണ്. 1953 മുതല്‍ 1998 വരെ പുറത്തിറങ്ങിയ സ്‌കൈലാര്‍ക്കിന്റെ മൂന്നാം തലമുറ ആഢംബര വാഹനമാണിത്‌.

Top