‘അവളുടെ കണ്ണുകളിലെ ദയവ് നോക്കൂ’; മിറയെ കുറിച്ച് രത്തന്‍ ടാറ്റയുടെ പോസ്റ്റ്

വ്യവസായ പ്രമുഖനായ രത്തന്‍ ടാറ്റയ്ക്ക് വളര്‍ത്തുനായ്ക്കളോട് ഇഷ്ടത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇപ്പോള്‍ മിറ എന്ന നായയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ചയാണ് രത്തന്‍ റ്റാറ്റ ഉടമസ്ഥര്‍ ഉപേക്ഷിച്ചു പോയ ഒമ്പത് മാസം പ്രായമുള്ള മിറയുടെ ദയനീയത നിറഞ്ഞ നോട്ടത്തോടുകൂടിയ ഫോട്ടോ പങ്ക് വെച്ചത്.മിറയെ ദത്തെടുക്കാന്‍ അദ്ദേഹം തന്റെ കുറിപ്പില്‍ അഭ്യര്‍ത്ഥിക്കുന്നു.


”ഉപേക്ഷിക്കപ്പെട്ട നായ്ക്കള്‍ വ്യത്യസ്തമായ പലതരം ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നു പോകുന്നത്. വളര്‍ത്തിയവര്‍ ഉപേക്ഷിച്ച് പോയ ഈ പാവം നായയെ ഓര്‍ത്ത് എന്റെ മനസ്സ് വേദനിക്കുകയാണ്. അവളുടെ കണ്ണുകളിലെ ദയവ് നോക്കൂ, അവളുടെ വീട്ടുകാരെ കണ്ടെത്താന്‍ ഞാന്‍ നിങ്ങളുടെ സഹായം അപേക്ഷിക്കുകയാണ്.” രത്തന്‍ ടാറ്റ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

ദത്തെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനായുള്ള ഫോമിലേക്കായി ഒരു ലിങ്കും അദ്ദേഹം പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്. മിറയെ ദത്തെടുക്കുന്നവര്‍ വീട്ടില്‍ കുടുംബത്തിനൊപ്പം കഴിയാനനുവദിക്കണമെന്നും അവധിക്കാല വസതിയിലോ ഫാംഹൗസിലോ കൊണ്ടു പോകരുതെന്നും രത്തന്‍ റ്റാറ്റ ആവശ്യപ്പെട്ടിട്ടുണ്ട്.

Top