കോവിഡ് ബാധിച്ച് മരിച്ച വൃദ്ധന്റെ മൃതദേഹത്തില്‍ എലി കടിച്ചു;ആരോപണവുമായി ബന്ധുക്കള്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോവിഡ് ബാധിച്ചു മരിച്ച വൃദ്ധന്റെ മൃതദേഹത്തില്‍ എലി കടിച്ചതായി ആരോപിച്ച് ബന്ധുക്കള്‍. നവീന്‍ ചന്ദ് ജയിന്‍ എന്ന 87കാരന്റെ മൃതദേഹത്തിലാണ് എലി കടിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മധ്യപ്രദേശിലെ ഇന്ദോറിലെ യുണീക്ക് ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

ആശുപത്രിയില്‍ നിന്ന് മൃതദേഹം സ്വീകരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് മൃതദേഹത്തിന്റെ മുഖത്തും കാലിലും എടി കടിച്ചതിന്റെ പാടുകള്‍ ബന്ധുക്കള്‍ കണ്ടത്. മൃതദേഹം സൂക്ഷിച്ചിരുന്നിടത്ത് വെച്ചാവാം എലി കടിച്ചതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം.

ഇതേത്തുടര്‍ന്ന് ആശുപത്രിക്കു മുന്നില്‍വെച്ച് നവീന്‍ ചന്ദിന്റെ കുടുംബാംഗങ്ങളും ആശുപത്രി അധികൃതരും തമ്മില്‍ വാക്കേറ്റമുണ്ടായി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഇന്ദോര്‍ കോവിഡ് 19 നോഡല്‍ ഓഫീസര്‍ ഡോ.എ. മലാകര്‍ പറഞ്ഞു.

Top