റസൂല്‍ പൂക്കുട്ടി നായകനാകുന്ന ചിത്രം ‘ദി സൗണ്ട് സ്റ്റോറി’ :ട്രെയ്‌ലര്‍ പുറത്തിറങ്ങി

ഓസ്‌കര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടി നായകനാകുന്ന ചിത്രം ‘ദി സൗണ്ട് സ്റ്റോറി’ യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രെയ്‌ലര്‍ എ ആര്‍ റഹ്മാമാനാണ് പുറത്തിറക്കിയത്.

പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചിത്രം തൃശൂര്‍ പൂരത്തിന്റെ ശബ്ദ വിസ്മയത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.സംവിധായകന്‍ പ്രസാദ് പ്രഭാകര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും, തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

അന്ധനായ ഒരാളുടെ തൃശൂര്‍ പൂര അനുഭവമാണ് ചിത്രം പറയുന്നത്. രാജീവ് പനക്കല്‍ നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ 5ന് തിയറ്ററുകളില്‍ എത്തും. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ‘ഒരു കഥ സൊല്ലട്ടുമാ’ എന്ന പേരിലാണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് എത്തുന്നത്.

Top