രാജ്യത്ത് മത സൗഹാര്‍ദ്ദം പുലരണം ; അയോധ്യ വിധി സംയമനത്തോടെ നേരിടണമെന്ന് ആര്‍ എസ് എസ്‌

ന്യൂഡല്‍ഹി : അയോധ്യ കേസിലെ സുപ്രീംകോടതി വിധി എല്ലാവരും സംയമനത്തോടെ നേരിടണമെന്ന് ആർ എസ് എസ്. രാജ്യത്ത് മത സൗഹാർദ്ദം പുലരണമെന്നും വിധിക്ക് ശേഷം രാജ്യത്ത് ഐക്യത്തിന്‍റെ അന്തരീക്ഷം നിലനിര്‍ത്താനാവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ആര്‍.എസ്.എസ് ട്വീറ്റ് ചെയ്തു.

ആർ എസ് എസ് പ്രചാരകരുടെ യോഗം ദില്ലിയിൽ പുരോഗമിക്കുന്നതിനിടെയാണ് ട്വീറ്റ് പ്രത്യേക്ഷപ്പെട്ടത്. അയോധ്യ കേസില്‍ 40 ദിവസം വാദം കേട്ട സുപ്രീംകോടതി ഭരണഘടന ബഞ്ച് വിധി പറയാനായി കേസ് മാറ്റിവച്ചിട്ടുണ്ട്.

അടുത്ത മാസം 17ന് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനാല്‍ അതിന് മുമ്പായി വിധി പ്രസ്താവിക്കും. നവംബര്‍ 15നാണ് ചീഫ് ജസ്റ്റിസിന്‍റെ അവസാന പ്രവര്‍ത്തി ദിവസം. അതിനാല്‍ പതിനഞ്ചിനോ അതിന് മുമ്പുള്ള ദിവസങ്ങളിലോ വിധി വന്നേക്കും. ചീഫ് ജസ്റ്റിസിന്‍റെ ‌കരിയറിലെ തന്നെ നിര്‍ണായക വിധി പ്രസ്താവമാകും ബാബരി ഭൂമിത്തര്‍ക്ക കേസിലേത്.

Top