രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു, കേരളത്തിനും അഭിമാനം!

തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കൊച്ചി സി.ബി.ഐയിലെ എ.എസ്.പി ടി.വി.ജോയി ലക്നൗ സിബിഐ അഡീഷണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സിന്ധ്യ പണിക്കര്‍ എന്നിവര്‍ വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരത്തിനും അര്‍ഹരായി. കേരള പൊലീസിലെ പത്തുപേര്‍ സ്തുത്യര്‍ഹസേവനത്തിനുള്ള മെഡലിന് അര്‍ഹരായി.

വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരത്തിനും അര്‍ഹനായ സിബിഐ കൊച്ചി യൂണിറ്റിലെ അഡിഷണല്‍ എസ്പി ടി വി ജോയിക്ക് 2011ലും രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു.

തൃശൂര്‍ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ കെ മനോജ്കുമാര്‍, ഇന്ത്യാ റിസര്‍വ്വ് ബറ്റാലിയന്‍ ഡപ്യൂട്ടി കമാന്റന്റ് സി വി പാപ്പച്ചന്‍, പത്തനംതിട്ട സിബിസിഐഡി ഡിവൈഎസ്പി എസ് മധുസൂതനന്‍, ചങ്ങനാശേരി ഡിവൈഎസ്പി എസ് സുരേഷ് കുമാര്‍, കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി എന്‍ രാജന്‍, കണ്ണൂര്‍ ട്രാഫിക് എഎസ്‌ഐ കെ മനോജ് കുമാര്‍, തൃശൂര്‍ റിസര്‍വ് ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്റന്റ് എല്‍ സോളമന്‍, ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇന്‍സ്പക്ടര്‍ പി രാഗേഷ്, തൃശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇന്‍സ്പക്ടര്‍ കെ സന്തോഷ് കുമാര്‍ എന്നിവരാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹരായത്.

ജനുവരി 26 ന് നടക്കുന്ന റിപബ്ലിക് ദിന പരിപാടിയിൽ പ്രസിഡന്റ് റാംനാഥ് കോവിന്ദ് ജേതാക്കൾക്കു പുരസ്കാരം വിതരണം ചെയ്യും.

Top