വിക്കി കൗശല്‍ ചിത്രം ചാവയില്‍ നായികയായി രശ്മിക മന്ദാന

വിക്കി കൗശല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ചാവ. ലക്ഷ്മണ്‍ ഉതേകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഛത്രപത്രി ശിവാജി മഹാരാജിന്റെ മകന്റെ കഥയാണ് ചാവയില്‍ പ്രമേയമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. വിക്കി കൗശല്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ രശ്മിക മന്ദാന നായികയാകും എന്നതാണ് പുതിയ റിപ്പോര്‍ട്ട്.സാംബാജി മഹാരാജായിട്ടാകും ചാവ എന്ന ചിത്രത്തില്‍ വിക്കൗ കൗശല്‍ വേഷമിടുക. 2024 ഡിസംബര്‍ ആറിനായിരിക്കും റിലീസ്.

രശ്മിക മന്ദാന നായികയായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് മിഷന്‍ മജ്‌നുവാണ്. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി വേഷമിട്ട ചിത്രം ഒരു സ്‌പൈ ത്രില്ലറായിരുന്നു. സംവിധാനം ശന്തനു ഭഗ്ചിയായിരുന്നു. സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്കും രശ്മിക മന്ദാനയ്ക്കുമൊപ്പം ചിത്രത്തില്‍ പര്‍മീത് സേതി, ഷാരിബ് ഹാഷ്മി, മിര്‍ സര്‍വാര്‍, കുമുദ് മിശ്ര, അശ്വന്ത് ഭട്ട്, സക്കീര്‍ ഹുസൈന്‍, രജിത് കപൂര്‍, അവിജിത് ദത്ത് എന്നിവരും മിഷന്‍ മജ്‌നുവില്‍ പ്രധാന വേഷങ്ങളിലെത്തി.

Top