റഷീദ്‌ ഖാന്‍, ആന്‍ഡ്രെ റസല്‍ എന്നിവര്‍ ടി 10 ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍

ടി 10 ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ പ്രമുഖ താരങ്ങളായ ബ്രെന്‍ഡന്‍ മക്കല്ലം, റഷീദ്‌ ഖാന്‍, ആന്‍ഡ്രെ റസല്‍ എന്നിവരും. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിക്കറ്റ് സംഘാടകര്‍, മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പല പ്രമുഖ ടീമുകളും തങ്ങളുടെ താരങ്ങളെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഏതൊക്കെ താരങ്ങള്‍ ഏതൊക്കെ ടീമില്‍ എന്നു നോക്കാം:
റാഷിദ് ഖാന്‍ -മറാത്ത അറേബ്യന്‍സ്, മുജീബ് അര്‍ റഹ്മാന്‍ – ബംഗാള്‍ ടൈഗര്‍സ്, മുഹമ്മദ് ഷഹസാദ്- രാജ്പുത്, അയര്‍ലന്റ് താരം പോള്‍ സ്റ്റിര്‍ലിങ് – കേരളാ കിംഗ്‌സ്, പാക്കിസ്ഥാന്‍ താരം ഷൊഹൈബ് മാലിക് – പഞ്ചാബി ലെജന്‍ഡ്‌സ്, ഇയോണ്‍ മോര്‍ഗന്‍ കേരളാ കിംഗ്‌സ്, ഡാരന്‍ സാമി – നോര്‍ത്തേണ്‍ വാരിയേഴ്‌സ്, ഷെയ്ന്‍ വാട്‌സണ്‍ – കറാച്ചിയന്‍സ്.

ഡിസംബറിലാണ് ടി 10 ക്രിക്കറ്റ് ലീഗ് നടക്കുക. 10 ദിവസം നീണ്ടു നില്‍ക്കുന്ന ലീഗിനെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് സെപ്തംബറില്‍ വരും.

Top