പാണക്കാട് കുടുംബത്തിന് നേരെ പരോക്ഷ വിമര്‍ശനവുമായി റഷീദ് ഫൈസി

പാണക്കാട് കുടുംബത്തിന് നേരെ പരോക്ഷ വിമര്‍ശനവുമായി റഷീദ് ഫൈസി വെള്ളായിക്കോട്. ഒരു നേതാവിനും ഒരു തറവാടിനും ഈ ആദര്‍ശത്തെ തരിപ്പമണമാക്കാന്‍ കഴിയില്ല. ഭീഷണിയും ഒറ്റപ്പെടുത്തലും ഉണ്ടായാലും ഭയമില്ലെന്നും റഷീദ് ഫൈസി പറഞ്ഞു. എന്നാല്‍ വിവാദമായതോടെ പാണക്കാട് കുടുംബത്തെ ഒരു കാലത്തും താന്‍ വിമര്‍ശിച്ചിട്ടില്ലെന്നായിരുന്നു റഷീദ് ഫൈസിയുടെ മറുപടി.

റഷീദ് ഫൈസി വെള്ളായിക്കോട് ഉള്‍പ്പടെയുള്ള ഒരു വിഭാഗം നേതാക്കളെയാണ് പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളന വേദിയില്‍ നിന്നും മാറ്റി നിര്‍ത്തിയത്. ഇതിന് പിന്നില്‍ പാണക്കാട് സാദിഖ് അലി തങ്ങള്‍ ആണെന്നുമുള്ള ആരോപണം നിലനില്ക്കയാണ് റഷീദ് ഫൈസിയുടെ വിമര്‍ശനം. ഭീഷണിയും ഒറ്റപ്പെടുത്തലും ഉണ്ടായാലും ഭയപ്പെടേണ്ടതില്ലന്നും ഒരു നേതാവിനും ഒരു തറവാടിനും ഈ ആദര്‍ശത്തെ തരിപ്പമണമാക്കാന്‍ കഴിയില്ലന്നും റഷീദ് ഫൈസി പറഞ്ഞു

SKSSF എടവണ്ണപ്പാറ മേഖലാ സമ്മേളന വേദിയില്‍ വെച്ചായിരുന്നു പ്രസംഗം. എന്നാല്‍ വിമര്‍ശനം വിവാദമായതോടെ വിശദീകരണവുമായി റഷീദ് രംഗത്തെത്തി. ഒരു ഖുര്‍ആന്‍ സൂക്തത്തിന്റെ വിശദീകരണമാണ് നല്‍കിയത്. അതിനെ വളച്ചൊടിക്കുന്നത് അനാവശ്യ വിവാദം ലക്ഷ്യം വെക്കുന്നവരാണ് എന്ന് റഷീദ് ഫൈസി പറഞ്ഞു. തെറ്റിദ്ധാരണയുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവന്നും ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പില്‍ വ്യക്തമാക്കി.

Top