രാജ്ഭവന് മുന്നില്‍ കാര്‍ അപകടം; യുവാവ് മരിച്ചു, നാലുപേര്‍ക്ക് പരുക്കേറ്റു

-accident

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രാജ്ഭവനുമുന്നില്‍ കാര്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു.

നാലുപേര്‍ക്ക് പരുക്കേറ്റു. വള്ളക്കടവ് പെരുന്താന്നി സുഭാഷ് നഗറില്‍ സുബ്രഹ്മണ്യന്റെ മകന്‍ ആദര്‍ശ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നിനായിരുന്നു അപകടം.

കാറിലുണ്ടായിരുന്ന മൂന്നു പെണ്‍കുട്ടികളില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. പുതിയ കാറുമായി രാത്രി നടത്തിയ മല്‍സരയോട്ടമാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജിലും എസ്‌യുടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Top