റാസല്‍ഖൈമയിലെ വടക്കന്‍ മേഖലയില്‍ ഭൂചലനം

Earthquake

സല്‍ഖൈമ: റാസല്‍ഖൈമയിലെ വടക്കന്‍ മേഖലയില്‍ ഭൂചലനം. എമിറേറ്റിന്റെ ഒമാന്‍ അതിര്‍ത്തി പ്രദേശമായ ദിബ്ബയുടെ വടക്കുപടിഞ്ഞാറ് മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അല്‍ രംസ്, ജുള്‍ഫാര്‍ എന്നീ പ്രദേശങ്ങളിലാണ് നേരിയ തോതില്‍ ഭൂചനം ഉണ്ടായത്.

വെള്ളിയാഴ്ച 12.51നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.7 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനം അനുഭവപ്പെട്ടതായി ഈ മേഖലകളില്‍ താമസിക്കുന്നവര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് . അപകടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top