റാസല്‍ഖൈമയില്‍ വാഹന കവര്‍ച്ചക്കെതിരെ പ്രചാരണവുമായി ആഭ്യന്തര മന്ത്രാലയം

raz al khaima

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ വാഹന കവര്‍ച്ചക്കെതിരെ പ്രചാരണവുമായി ആഭ്യന്തര മന്ത്രാലയം. നിയമങ്ങള്‍ പാലിച്ചുകൊണ്ട് വാഹനം ഓടിക്കുന്നതോടൊപ്പം തന്നെ സുരക്ഷിതത്വത്തിനും ഡ്രൈവര്‍മാര്‍ ജാഗ്രത നല്‍കണമെന്ന് മേജര്‍ മാനി അബ്‌നു ഫാരിസ് ആല്‍ ഖാത്തിരി ആവശ്യപ്പെട്ടു.

വാഹനങ്ങള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചക്ക് സാഹചര്യം ഒരുക്കരുതെന്നും, പണവും രേഖകളും വാഹനത്തില്‍ ഒരിക്കലും സൂക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സുരക്ഷിതമായ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക. തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടു വെച്ചു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ആന്റ് റിലേഷന്‍സ്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, വിവിധ പൊലീസ് സ്‌റ്റേഷനുകള്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് ‘വെഹിക്കിള്‍ തെഫ്റ്റ്’ എന്ന തലക്കെട്ടില്‍ പ്രചാരണം നടത്തുന്നത്.

Top