അബുദാബിയില്‍ അപൂര്‍വയിനം തിമിംഗലത്തെ കണ്ടെത്തി

അബുദാബിയില്‍ അപൂര്‍വ്വയിനം തിമിംഗലത്തെ കണ്ടെത്തി. 12 മീറ്ററിലധികം നീളമുള്ള അപൂര്‍വ്വയിനത്തില്‍ പെട്ട തിമിംഗലത്തെയാണ് കണ്ടെത്തിയത്. എമിറേറ്റ്‌സിലെ വെള്ളത്തിന്റെ ഉയര്‍ന്ന ഗുണ നിലവാരമാണ് ഈ തിമിംഗലത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതെന്ന് പരിസ്ഥിതി ഏജന്‍സി അബുദാബി പറഞ്ഞു.

ബലീന്‍ തിമിംഗല ഇനത്തില്‍പ്പെട്ട ബ്രൈയ്ഡ് വിഭാഗം തിമിംഗലത്തെയാണ് കണ്ടെത്തിയത്. സാധാരണയായി 12 മുതല്‍ 16 മീറ്റര്‍ വരെയാണ് ഇവയുടെ നീളം. 12 മുതല്‍ 22 ടണ്‍ വരെ ഭാരമുണ്ടാവും. കടലില്‍ ഇത്തരം ജീവികളെ ശ്രദ്ധയില്‍പെട്ടാല്‍ സുരക്ഷിത അകലം പാലിക്കണമെന്ന് അബുദാബി അധികൃതര്‍ അറിയിച്ചു. അപൂര്‍വവും അസാധാരണവുമായ ഇനം ജീവികളെ കണ്ടാല്‍ അബുദാബി സര്‍ക്കാരിന്റെ 800555 എന്ന കോണ്‍ടാക്ട് സെന്റര്‍ നമ്പരില്‍ വിളിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Top