പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയ അമേരിക്കന്‍ ഗായകന് അറസ്റ്റ് വാറണ്ട്

വാഷിംഗ്ടണ്‍:പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ അമേരിക്കന്‍ ഗായകന്‍ ആര്‍ കെല്ലിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്.

നാല് പേരുടെ പരാതിയെ തുടര്‍ന്നാണ് ഗായകനെതിരെ കേസെടുത്തതായി ഇല്ലിനോയിസിലെ കുക്ക് കൗണ്ടി പ്രോസിക്യൂട്ടര്‍ അറിയിച്ചത്.

1998 നും 2010 നും ഇടയിലാണ് പെണ്‍കുട്ടികളെ പീഡനം നടത്തിയത്. ആ സമയത്ത് ഇരകളായ പെണ്‍കുട്ടികള്‍ക്ക് പതിമൂന്നിനും 16 നും ഇടയില്‍ പ്രായം മാത്രമാണ് ഉണ്ടായിരുന്നത്.

ഒരു ചാനലില്‍ സംപ്രേഷണം ചെയ്ത സര്‍വൈവിംഗ് ആര്‍. കെല്ലി എന്ന ഡോക്യുമെന്ററിയിലൂടെയാണ് ഇരകള്‍ തുറന്നുപറച്ചിലുകള്‍ നടത്തിയത്. ആര്‍ആന്‍ഡ്ബി സംഗീതമേഖലയിലെ ഏറ്റവും മുന്‍നിര ഗായകനായ കെല്ലി 90 മുതല്‍ സ്ത്രീകളെ പീഡിപ്പിച്ചിരുന്നു എന്ന് ഡോക്യുമെന്ററിയില്‍ പറയുന്നു.

Top