റാപ്പര്‍ ബ്ലാക്ക് റോബ് വിടവാങ്ങി

പ്രശസ്ത റാപ്പര്‍ ബ്ലാക്ക് റോബ് വിടവാങ്ങി. 51 വയസായിരുന്നു. ദീര്‍ഘ നാളായി അസുഖബാധിതനായിരുന്ന ഗായകന്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. റോബര്‍ട്ട് റോസ് എന്നാണ് യഥാര്‍ഥ പേര്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി കിഡ്‌നി സംബന്ധമായ അസുഖങ്ങളാല്‍ ആരോഗ്യം വഷളായിരുന്നു. നാല് തവണ ഹൃദയാഘാതവും സംഭവിച്ചു. ഒരു ആഴ്ച മുമ്പ് തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വിശദമാക്കി റാപ്പ് സോങ് ഗായകന്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു.

അറ്റ്‌ലാന്റയയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ എടുത്ത വീഡിയോയായിരുന്നു അത്. തന്റെ ആരോഗ്യം വഷളാവുകയാണെന്നും അസഹനീയമായ വേദനയിലൂടെ കടന്നുപോകുകയാണെന്നും ബ്ലാക്ക് റോബ് വീഡിയോയില്‍ പറഞ്ഞു.

1999ല്‍ പുറത്തിറങ്ങിയ ലൈഫ് സ്റ്റോറി എന്ന ആല്‍ബത്തിലൂടെയാണ് ഗായകന്‍ ശ്രദ്ധ നേടുന്നത്. മാര്‍ക് ക്യൂറിയുമായി ചേര്‍ന്നുള്ള ബാഡ് ബോയ് 4 ലൈഫ് ബ്ലാക്ക് റോബിന്റെ മറ്റൊരു പ്രശസ്ത ഗാനമാണ്.

 

Top