17 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗചെയ്ത അഞ്ചംഗ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

kidnapp

മുസഫര്‍നഗര്‍ : ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ 17 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗചെയ്ത അഞ്ചംഗ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. സംഘത്തിലെ മൂന്നുപേരെ സംഭവം നടന്നതിനു പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഫുലാത്ത് ഗ്രാമത്തില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയാണ് അഞ്ചംഗ സംഘം പീഡിപ്പിച്ചതെന്നും സംഭവം മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്തിരുന്നെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്.

Top