പീഡനക്കേസ് ; വൈദിക‍ര്‍ക്കെതിരെ നടപടി കടുപ്പിച്ച് വത്തിക്കാൻ

റോം: പുതിയ നിയമം നടപ്പിൽ വരുത്താൻ ഒരുങ്ങി വത്തിക്കാൻ. ലൈംഗികപീഡനക്കേസുകളിൽ പ്രതികളാകുന്ന വൈദികര്‍ക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി വത്തിക്കാൻ. സഭയിലെ അധികാരം ദുര്‍വിനിയോഗം ചെയ്ത് വ്യക്തികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വൈദികര്‍ക്കും മറ്റു സഭാ ഭാരവാഹികള്‍ക്കുമെതിരെ ക്രിമിനൽ കേസെടുക്കാമെന്നാണ് വത്തിക്കാൻ്റെ പുതിയ നിയമമെന്ന് ന്യൂസ് ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

14 വര്‍ഷത്തെ പഠനത്തിനു ശേഷമാണ് വത്തിക്കാനിലെ കാനോൻ നിയമങ്ങളിൽ പുതിയ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. ലോകത്ത് 130 കോടിയോളം വരുന്ന കത്തോലിക്കാ സഭയുടെ പൊതുവായ നിയമങ്ങളാണ് കാനോൻ നിയമങ്ങള്‍. എന്നാൽ ലൈംഗികപീഡനം സംബന്ധിച്ച പരാതികളിൽ ഫലപ്രദമായ നടപടിയെടുക്കാൻ രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള കത്തോലിക്കാ സഭയ്ക്ക് ഫലപ്രദമായ നിയമങ്ങള്‍ ഉണ്ടായിരുന്നില്ല.

Top