പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവം; പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു

rape

പാട്‌ന: മുസാഫര്‍പൂരിലെ അഗതിമന്ദിരത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

അഗതിമന്ദിരത്തിലെ അന്തേവാസിയായിരുന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. മുസാഫര്‍പൂരിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഗതിമന്ദിരത്തിലെ 21 പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായെന്ന വാര്‍ത്ത ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ പഠനത്തിലാണ് പെണ്‍കുട്ടികള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. അഗതിമന്ദിരത്തിലെ 44 പെണ്‍കുട്ടികളില്‍ 21 പേര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

Top