പീഡനശ്രമം ; നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മുംബൈ: മുംബൈയിൽ  സഹപ്രവര്‍ത്തകൻ്റെ ഭാര്യയെ പീഡിപ്പിച്ചതായി നാവികസേനാ ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതായി പരാതി. ഏപ്രിലിൽ നടന്ന പീഡനം മെയ് 17നാണ് പുറത്തു വന്നതെന്നും സംഭവത്തിനു പിന്നാലെ ഇരയുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതിയും ഇരയും ഇരയുടെ ഭര്‍ത്താവും ഒരു ഫ്ലാറ്റിലായിരുന്നു കഴിഞ്ഞിരുന്നത്.

കഴിഞ്ഞ വര്‍ഷമാണ് മുംബൈയിലെ കൊളാബയിൽ അവിവാഹിതനായ പ്രതിയും സഹപ്രവര്‍ത്തകനും ഇയാളുടെ ഭാര്യയും ചേര്‍ന്ന് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതെന്നാണ് പൊലീസ്   പറയുന്നത്. സംഭവസമയത്ത് ഇരയുടെ ഭര്‍ത്താവ് പരിശീലനത്തിനായി കേരളത്തിലേയ്ക്ക് പോയിരിക്കുകയായിരുന്നു. എന്നാൽ സംഭവം പുറത്തു പറഞ്ഞാൽ ജീവനൊടുക്കുമെന്നും മരണത്തിൻ്റെ ഉത്തരവാദിത്തം ഭര്‍ത്താവിൻ്റെ തലയിൽ കെട്ടിവെക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതിനാൽ ഇരയായ യുവതി ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പിന്നീട് ധൈര്യം സംഭരിച്ച യുവതി നടന്ന വിവരം ഭര്‍ത്താവിനോടു വെളിപ്പെടുത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Top