rape – women – woking place

മുക്ത്‌സര്‍: പട്ടാപ്പകല്‍ യുവതിയെ ജോലിസ്ഥലത്തുനിന്നും വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി. പഞ്ചാബിലെ മുക്ത്‌സറില്‍ കഴിഞ്ഞ മാസം 25 നായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 24 കാരിയായ ദലിത് യുവതിയാണ് പീഡനത്തിനിരയായത്.

യുവതിയെ ജോലിസ്ഥലത്തുനിന്നും ബലമായി പിടിച്ചുകൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമീപത്തെ ഒരു കടയുടെ സിസിടിവിയല്‍ നിന്നുമാണ് പൊലീസിനു ലഭിച്ചത്. യുവതിയുടെ സഹപ്രവര്‍ത്തകര്‍ പിന്നാലെ ഓടിയെത്തുന്നതും വിഡിയോയിലുണ്ട്.

സംഭവം നടന്ന് അഞ്ചുദിവസത്തിനുശേഷമാണ് പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഒരു മാസം പിന്നിടുമ്പോഴും പ്രതിയെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല. പ്രതിയെ പെണ്‍കുട്ടിക്ക് അറിയാമെന്നും ഇരുവരും ഒരേ ഗ്രാമത്തിലുള്ളവരാണെന്നുമാണ് പൊലീസിന്റെ വാദം.

Top