അന്‍പത്തിമൂന്നുകാരിയെ പീഡിപ്പിച്ചു; ദുബായിയില്‍ നൈജീരിയന്‍ യുവാവിന് തടവു ശിക്ഷ

ദുബായ്: ഓണ്‍ലൈന്‍ ചാറ്റിങ് ആപ്പിലൂടെ പരിജയപ്പെട്ട അന്‍പത്തിമൂന്നുകാരിയെ ഇരുപതിലേറെ തവണ പീഡിപ്പിച്ച യുവാവ് ദുബായില്‍ പിടിയില്‍. 32 കാരനായ നൈജീരിയന്‍ യുവാവ് ആണ് പിടിയിലായത്.

ജനുവരി 4 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓണ്‍ലൈന്‍ ചാറ്റിങ് ആപ്പിലൂടെയാണ് യുവാവ് ഇവരെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ പരസ്പരം കാണാന്‍ തീരുമാനിക്കുകയും ഒരു കഫേയില്‍ വെച്ച് കത്തി കാട്ടി സ്വന്തം അപ്പാര്‍ട്‌മ്വെന്റിലേക്ക് കൂട്ടികൊണ്ട് പോയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു. ഇവരുടെ പാസ്പോര്‍ട്ടും ഫോണും വസ്ത്രങ്ങളും യുവാവ് മാറ്റിവെക്കുകയും ചെയ്തു.

തുടര്‍ന്ന് ഇരുപതോളം തവണ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഒരു വര്‍ഷമാണ് പിടിയിലായ യുവാവിന് ശിക്ഷ ലഭിച്ചിരിക്കുന്നത്. തുടര്‍ന്ന് നാട് കടത്താനും ഉത്തരവിട്ടിട്ടുണ്ട്.

Top