rape – train – girl – dhanbad

Rape

ധന്‍ബാദ്: ട്രെയിനില്‍ ഉറങ്ങിക്കിടന്നിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തി. ജാര്‍ഖണ്ഡിലെ മധുപൂര്‍ റയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. ഗിരിദിഹ്മധുപൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ പിതാവിനോടൊപ്പം സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയാണ് കൂട്ടമാനഭംഗത്തിനിരയായത്.

രാത്രി രണ്ടു മണിയോടെയായിരുന്നു സംഭവം. പിതാവും പെണ്‍കുട്ടിയും നല്ല ഉറക്കത്തിലായിരുന്നു. മധുപൂര്‍ സ്റ്റേഷന്‍ എത്തിയപ്പോള്‍ ആറുപേരടങ്ങിയ സംഘം ട്രെയിനിനകത്ത് കടക്കുകയും ഉറങ്ങിക്കിടന്നിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.

അജ്ഞാത സ്ഥലത്തേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോവുകയും മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയും ചെയ്തു. പിതാവ് ഉറക്കമുണര്‍ന്നപ്പോഴാണ് മകളെ കാണാതായ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ റയില്‍വേ പൊലീസിനെ അറിയിച്ചു.

തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അജ്ഞാത സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ മറ്റു മൂന്നുപേര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ചവരാണെന്ന് പൊലീസ് വ്യക്തമാക്കി.

Top