ധോണിയുടെ മകള്‍ക്കെതിരെ സൈബര്‍ ആക്രമണം: ഗുജറാത്ത് സ്വദേശി പിടിയില്‍

ന്യൂഡല്‍ഹി: ഐപിഎല്ലിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എംഎസ് ധോണിക്കും കുടുംബത്തിനുമെതിരെ നടത്തിയ സൈബര്‍ ആക്രമണത്തില്‍ ഗുജറാത്ത് സ്വദേശിയായ പതിനാറുകാരന്‍ പിടിയില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈയുടെ തോല്‍വിക്ക് പിന്നാലെയാണ് ധോണിയുടെ മകള്‍ സിവയ്‌ക്കെതിരെ സൈബര്‍ ഇടത്തില്‍ ബലാത്സംഗ ഭീഷണിയും വധഭീഷണിയും അടക്കം ഉയര്‍ന്നത്.

ഗുജറാത്തിലെ നാംന കപായ സ്വദേശിയെയാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. ധോണിയുടെ ഭാര്യ സാക്ഷിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് മകള്‍ക്കെതിരെയുള്ള ഭീഷണി സന്ദേശങ്ങള്‍ വന്നത്. ചോദ്യം ചെയ്യലില്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായി ഇയാള്‍ സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ റാഞ്ചി പൊലീസ് കച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥി തന്നെയാണ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതെന്ന് വ്യക്തമായത്.

Top