സ്‌കൂള്‍ ശുചിമുറിയില്‍ 6 വയസ്സുകാരിക്ക് പീഡനം; ബന്ധുവായ അധ്യാപകന്‍ അറസ്റ്റില്‍

rape123

ലഖ്‌നൗ: സ്‌കൂള്‍ ശുചിമുറിയില്‍ വച്ച് ആറുവയസുകാരിയെ പീഡിപ്പിച്ച് അധ്യാപകന്‍. ഉത്തര്‍പ്രദേശിലെ തീന്വാരി പൊലീസ് സ്റ്റേഷന് പരിധിയിലുള്ള വിദ്യാലായത്തിലാണ് അധ്യാപകന്റെ ക്രൂരത അരങ്ങേറിയത്. സംഭവത്തിന് പിന്നാലെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

അന്നേദിവസം ക്ലാസ് കഴിഞ്ഞ് സ്‌കൂളില്‍ തുടരാന്‍ പെണ്‍കുട്ടിയോടും സഹോദരനോടും അധ്യാപകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സഹോദരനെ അടുത്ത കടയില്‍ മിഠായി വാങ്ങാന്‍ പറഞ്ഞയച്ച ശേഷം ഇയാള്‍ കുട്ടിയെ ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സഹോദരന്‍ തിരിച്ചുവന്നപ്പോള്‍ ടോയ്‌ലറ്റില്‍ നിന്നും പെണ്‍കുട്ടിയുടെ നിലവിളികേട്ട് വാതില്‍ തുറന്നതേടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ശേഷം അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Top