rape – school – 6 years old girl

നാസിക്: മഹാരാഷ്ട്രയിലെ മലേഗാവില്‍ ജനക്കൂട്ടം സ്‌കൂളിന് തീവെച്ചു. ആറു വയസുകാരി പീഡനത്തിരയായ സംഭവത്തെ തുടര്‍ന്ന് അക്രമാസക്തരായവരാണ് സ്‌കൂള്‍ അഗ്‌നിക്കിരയാക്കിയത്. ആറ് വയസുകാരിയെ സ്‌കൂള്‍ ജീവനക്കാരന്‍ പീഡനത്തിന് ഇരയാക്കിയെന്ന ആരോപണമുണ്ടായിരുന്നു.

കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ജീവനക്കാരനായ അജയ് ധാങ്കെ എന്നയാള്‍ക്കെതിരെ നടപടി എടുക്കുമെന്ന് സ്‌കൂള്‍ മാനേജമെന്റ് വ്യക്തമാക്കിയെങ്കിലും നടപടിയൊന്നും കൈക്കൊണ്ടില്ല.

പിന്നീട് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ കുട്ടിയുടെ രക്ഷിതാക്കളുമായി ചര്‍ച്ച നടത്താന്‍ തയ്യാറല്ലെന്ന് അറിയിച്ചു. ഇതില്‍ പ്രകോപിതരായാണ് നാട്ടുകാര്‍ സ്‌കൂളിന് തീവെച്ചത്.

അക്രമാസക്തരായ നാട്ടുകാര്‍ സ്‌കൂള്‍ അടിച്ചു തകര്‍ക്കുകയും തീയിടുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ അഞ്ഞൂറോളം കുട്ടികള്‍ സ്‌കൂളിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

Top