പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം വെടിവച്ച് കൊന്ന് മൃതദേഹം ചുട്ടുകരിച്ചു

rape123

പാറ്റ്‌ന: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം വെടിവച്ച് കൊന്ന് മൃതദേഹം ചുട്ടുകരിച്ചു. ബിഹാറിലെ ബുക്‌സാറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് പൊലീസ് കണ്ടെടുത്തത്.

പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴാണ് അരക്ക് മുകളിലേക്ക് കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടി ആരാണെന്നോ പ്രായം എത്രയാണെന്നോ ഇതുവരെയും വ്യക്തമായിട്ടില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ പെണ്‍കുട്ടിയുടെ പ്രായം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.

Top