മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ മുന്‍ എംഎല്‍എയെ കുറ്റവിമുക്തനാക്കി

ചെന്നൈ: മദ്രാസില്‍ പ്രായപൂര്‍ത്തിയാവാത്ത മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ മുന്‍ എംഎല്‍എയെയും കൂട്ടാളിയെയും കുറ്റവിമുക്തരാക്കി. മദ്രാസ് ഹൈക്കോടതിയാണു വിധി പുറപ്പെടുവിച്ചത്.

ഡിഎംകെ മുന്‍ എംഎല്‍എ രാജ്കുമാര്‍, സഹായി ജയശങ്കര്‍ എന്നിവരെയാണു വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കുറ്റക്കാരാണെന്നതിനു മതിയായ തെളിവുകളില്ലാത്തതിനാലാണു ശിക്ഷയില്‍നിന്ന് ഒഴിവാക്കിയതെന്നു ജസ്റ്റീസ് എന്‍. സതീഷ്‌കുമാര്‍ അറിയിച്ചു.

Top